പ്രമുഖ ജൈനതീര്‍ത്ഥാടന കേന്ദ്രമായ തുലിജാപ്പൂരിലാണ് ദഹിഗോണ്‍ തീര്ത്ഥമുള്ളത്. ഈ തീര്ത്ഥത്തിന് മഹാവ്യാധികള്‍ മാറ്റാന്‍ കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ജൈനമതത്തിലെ തീര്‍ത്ഥങ്കരനായ മഹാവീരന്റെ പ്രതിഷ്ഠയുള്ളൊരു ക്ഷേത്രവും ഇവിടെയുണ്ട്. പത്മാസനത്തില്‍ ഇരിയ്ക്കുന്ന രീതിയിലാണ് മഹാവീരന്റെ പ്രതിമനിര്മ്മിച്ചിരിക്കുന്നത്. ക്ഷേത്രച്ചുവരുകളെല്ലാം മനോഹരമായ കൊത്തുപണികളാല്‍ അലങ്കരിച്ചിട്ടുണ്ട്.