Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോംനാഥ് » കാലാവസ്ഥ

സോംനാഥ് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്നതാണ് സോംനാഥിലെ വേനല്‍ക്കാലം.42 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഇക്കാലങ്ങളില്‍ ഇവിടെ അനുഭവപ്പെടുന്ന താപനില.ഇതില്‍ ഏപ്രല്‍ മെയ് മാസങ്ങളിലാണ് കനത്ത ചൂട് അനുഭവപ്പെടുന്നത്.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്തംബറില്‍ അവസാനിക്കുന്നതാണ് സോംനാഥിലെ മഴക്കാലം. ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ കനത്ത മഴയാണ് ഇക്കാലത്ത് സോംനാഥില്‍ അനുഭവപ്പെടുന്നത്.തണുപ്പും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥയാണ് ഇക്കാലത്ത് ഇവിടെ ഉണ്ടാകാറുള്ളത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ട മഞ്ഞുകാലത്ത് 10 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് സോംനാഥില്‍ അനുഭവപ്പെടുന്ന താപനില. മഞ്ഞുകാലമാണ് സോംനാഥ് സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ചത്.