ചന്ദൌലിയിലെ വിന്ധ്യ വനമേഖലയിലെ വിജയഗര്‍, നൌഗര് മലകളിലായാണ് ഈ വന്യജീവിസങ്കേതം.1957ല്‍ നിര്‍മിച്ച ഇവിടേക്ക് 1958ല്‍ മൂന്ന് ആസ്ട്രേലിയന്‍ സിംഹങ്ങളെ കൊണ്ടുവന്നു. 1969ല്‍ അത് 11 എണ്ണമായി ഉയര്‍ന്നു. എന്നാല്‍ നിര്ഭാഗ്യകരമെന്ന പറയട്ടെ 1970 ആയപ്പോഴേക്കും അവയില്‍ ഒന്നു പോലും അവശേഷിച്ചില്ല.
മറ്റുവിഭാഗങ്ങളിലുള്ള വന്യമൃഗങ്ങളും ഇവിടെയുണ്ട്. ചിറ്റാല്, നില്‍ഗായ്, ശിങ്കാര, ബ്ലാക്ബക്സ്, മുയല്, സാമ്പാര്‍,ചൌസിങ്ക, കുരങ്ങ്,പോര്ക്യുപയന്, ഹൈന, കുറുക്കന്, ഇന്ത്യന്‍ ഗസെല്ലെ,കാട്ടുപൂച്ച, വൈല്‍ഡ് ബോര് എന്നിവ അവയില്‍ ചിലതാണ്.
പക്ഷിനിരീക്കഷകരുടെ പറുദീസയാണ് ഇവിടം. 150 തരത്തിലുള്ള പക്ഷികള്‍ ഇവിടെയുണ്ട്. സാഗന്‍, അമാല്ടാസ്, മാഹുവ, കോറിയായ,ബെര്,ടെണ്ടു, എന്നിവയടക്കം നിരവധി ഔഷധച്ചെടികളും ഇവിടെയുണ്ട്. ചന്ദ്രപ്രഭ, കംനാഷ നദികള്‍ ഇതിനകത്ത് കൂടിയാണ് ഒഴുകുന്നത്. വിവിധ തരത്തിലുള്ള മത്സ്യങ്ങളുടെ ആവാസകേന്ദ്രമാണ് ഈ നദികള്‍. ഇതിനകത്തുള്ള വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്ന മഴക്കാലത്തും ശൈത്യകാലത്തും ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.