സോണ്ടയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് ഇവിടത്തെ തപോവനം. സോണ്ടയിലെത്തുമ്പോഴൊക്കെ ശ്രീ വാഡിരാജ സ്വാമി ധ്യാനത്തിനായി ഉപയോഗിച്ചിരുന്നത് ഈ തപോവനമായിരുന്നു. വാഡിരാജ മഠത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് ശാല്മല നദീതീരത്തുള്ള ഈ പ്രശാന്തസുന്ദരമായ ധ്യാനഭൂമിയിലേക്ക്. ഹയഗ്രീവനെ ധ്യാനിച്ചുകൊണ്ട് ശ്രീ വാഡിരാജ സ്വാമി ഇവിടെയുണ്ടായിരുന്നു എന്നതിന്റെ നിരവധി അടയാളങ്ങളും ശേഷിപ്പുകളും ഇവിടെയുണ്ട്.