Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോനിപത് » കാലാവസ്ഥ

സോനിപത് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്നതാണ് സോനേപതിലെ വേനല്‍ക്കാലം. ഇക്കാലത്തെ അന്തരീക്ഷ താപനില 25 ഡിഗ്രി സെല്‍ഷ്യസിനും, 44 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. മെയ് മാസത്തിലാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. ചില വര്‍ഷങ്ങളില്‍ ജൂണ്‍ പകുതി വരെ വേനല്‍ക്കാലം നീളാറുണ്ട്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ഇക്കാലത്ത് മൂടല്‍ മഞ്ഞും ഉയര്‍ന്നതോതില്‍ അനുഭവപ്പെടുന്നു. ആഗസ്റ്റ് മാസത്തിലാണ് ഏറ്റവും ശക്തമായ മഴ ലഭിക്കുന്നത്.

ശീതകാലം

തെളിഞ്ഞ് പ്രസന്നമായതും, കാഠിന്യം കുറഞ്ഞ തണുപ്പ് അനുഭവപ്പെടുന്നതുമാണ് സോനേപതിലെ ശൈത്യകാലം. ഇക്കാലത്തെ താപനില 9 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സോനിപത് സന്ദര്‍ശിക്കാന്‍ അനുയോജ്യം.