മേഘാലയയിലെ തെക്കന്‍ ഗാരോ കുന്നുകളുടെ ജില്ലയുടെ ആസ്ഥാനമാണ് ബാഗ്മാര. ഈ പ്രദേശത്തെ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിവിടം. ബാഗ്മാരയുടെ തെക്കേ അതിര്‍ത്തി ബംഗ്ലാദേശാണ്.
കുന്നുകളും, താഴ്വരകളും, ദുര്‍ഘടമായ പ്രദേശങ്ങളും, നദികളും ചേര്‍ന്ന് മനോഹരമായ കാഴ്ച തീര്‍ക്കുന്ന സ്ഥലമാണിവിടം.കീടങ്ങളെ ഭക്ഷിക്കുന്ന മെമാങ്ങ് കോക്സി എന്ന ചെടി ഇവിടെ കാണാം. ബാഗ്മാര വന്യജീവി സങ്കേതത്തിലാണ് ഈ ചെടിയുള്ളത്. ചിത്രസമാനമായ ദില്‍സ കുന്നുകളും, സ്വഛന്ദമായി ഒഴുകുന്ന സിംസാങ്ങ് നദിയും യാത്രികരെ ഏറെ ആഹ്ലാദിപ്പിക്കും. ദു്ഘടമായ റോഡുകളാണ് ഈ പ്രദേശത്തുള്ളതെന്നതിനാല് ഇവിടെ ബസുകളും, ജിപ്പുകളുമാണ് യാത്രക്കായി പൊതുവെ ഉപയോഗപ്പെടുത്തുന്നത്.
ഇവിടെ ഏതാനും ദിവസം ചെലവഴിക്കണമെന്നുള്ളവര്ക്ക് ബാഗ്മാര വൈല്‍ഡ് ലൈഫ് റിസോര്‍ട്ടില്‍ താമസിക്കാം. ഇവിടെ പുറത്തിരുന്ന് പ്രകഡി സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടെയുള്ള മനോഹരമായ കുളത്തില്‍ ചൂടില്‍ നിന്ന് മുക്തി തേടാന്‍ ഒരു കുളിയുമാകാം.
തുരയില്‍ നിന്ന് ഒരു ടാക്സി വഴി ബാഗ്മാരയിലേക്കെത്തുകയാണ് എളുപ്പം.