തുര-ചോക്പോട്ട് റോഡിലുള്ള വലിയൊരു വെള്ളച്ചാട്ടമാണ് ഇത്. ഗാരോ കുന്നുകളുടെ പടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. രണ്ട് ഉറവകളായി വിള്ളലുകളിലൂടെ താഴേക്ക് പതിക്കുന്ന ജലം താഴെ ഒരു കുളം സൃഷ്ടിക്കുന്നു.
മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലുള്ള ഈ കുളം ഒരു നീന്തല്‍ കുളമായി ഉപയോഗിക്കപ്പെടുന്നു. ബഹുവര്‍ണ്ണങ്ങളിലുള്ള ആകര്‍ഷകമായ ഒട്ടേറെ മത്സ്യജാതികള്‍ ഈ കുളത്തിലുണ്ട്. ഇവിടെയുള്ള കാഴ്ചകള്‍ സഞ്ചാരികളുടെ മനസില്‍ മായാതെ കിടക്കുന്ന ഒരനുഭവമായിരിക്കും.
തുരയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ഇമില്ചാങ്ങ് ഡെയറിലേക്ക് ടാക്സിയില്‍ എത്തിച്ചേരാം. ഇവിടേക്കെത്താന്‍ വാഹനത്തില്‍ നിന്നിറങ്ങി 20 മിനുട്ടോളം കാല്‍നടയായി നടക്കേണ്ടതുണ്ട്.