ഗാരോ കുന്നുകളുടെ ഹൃദയഭാഗത്തിലൂടെയാണ് സിംസാങ്ങ് നദി ഒഴുകുന്നത്. അതിനാല്‍ ഈ പ്രദേശം രണ്ടായി വിഭജിക്കപ്പെടുന്നു. ഈ നദി ബംഗ്ലാദേശിലെത്തുമ്പോള്‍ സോമേശ്വരി എന്ന പേരിലാണ് അറിയപ്പെടുന്നത്. നോക്രക് പര്‍വ്വതത്തില്‍ നിന്നുത്ഭവിക്കുന്ന സിംസാങ്ങ് റിങ്ങ്ദി, റോംപ, റോങ്ഡിക്, ചിബോക് എന്നിവകൂടിച്ചേര്ന്ന് ശക്തി പ്രാപിക്കുന്നു.
റോങ്ങ്ഗ്രെന്ഗിരി, വില്യം നഗര്‍ (ഈസ്റ്റ് ഗാരോ കുന്നുകളുടെ ആസ്ഥാനം), നോങ്കാള്ബിബ്ര, റെവാക്, സിജു, തെക്കന്‍ ഗാരോ കുന്നുകളുടെ ആസ്ഥാനം, ബാഗ്മാര എന്നിവിടങ്ങളിലൂടെ സിംസാങ്ങ് നദി കടന്ന് പോകുന്നു.
ഈ നദിയില്‍ ബോട്ട് സവാരിക്ക് സൗകര്യമുണ്ട്. സാധാരണ ബോട്ടുകളും, ജെറ്റ് ബോട്ടുകളും ഇവിടെയുണ്ട്. വളരെ ദൃശ്യഭംഗിയാര്‍ന്ന യാത്രയാവും ഇതിലേയുള്ളത്. ഓരോ നിമിഷവും ആകാംഷയും സാഹസികതയും ഉണര്‍ത്തുന്ന യാ്ത്രയാണിത്. ഒരു രഹസ്യനിധി കണ്ടെത്താനുള്ള യാത്ര പോലെ ഇത് നിങ്ങളെ ത്രസിപ്പിക്കും. ഈ നദിയില്‍ വൈദ്യുതി പ്രവഹിപ്പിക്കുന്ന മത്സ്യമായ ഏല് ഉണ്ട്. മത്സ്യബന്ധനത്തിന് പേര് കേട്ട സ്ഥലമാണിത്. നദീതീരത്തുള്ള ഇവിടെ നഥോക്വാരി എന്നറിയപ്പെടുന്ന മത്സ്യബന്ധന ഉത്സവം നടന്നുവരുന്നു. ശൈത്യകാലത്താണ് ഇത് നടക്കുന്നത്.
ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം സെപ്തംബര്‍ മുതല്‍ ജനുവരി വരെയാണ്.