ശ്രാവണബലെഗോളയിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരിടമാണ് കാളമ്മ ക്ഷേത്രം. കാളിദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശ്രാവണബലെഗോളയിലെ ഒരേയൊരു ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് കാളമ്മ ക്ഷേത്രം എന്നുവേണമെങ്കില്‍ പറയാം. അക്കന് ബസ്തി ക്ഷേത്രത്തിന് സമീപത്തായാണ് കാളമ്മ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.