Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » ഹസ്രത്‌ബാല്‍ മോസ്‌ക്‌

ഹസ്രത്‌ബാല്‍ മോസ്‌ക്‌, ശ്രീനഗര്‍

137

ദാല്‍ തടാകത്തിന്റെ പടിഞ്ഞാറ്‌ വശത്തായി സ്ഥിതി ചെയ്യുന്ന ഹസ്രത്‌ബാല്‍ മോസ്‌ക്‌ മുസ്ലീങ്ങളുടെ പ്രധാന ആരാധനാലയമാണ്‌. മദിനത്‌-അസ്‌- സാനി, അസര്‍-ഇ-ഷരീഫ്‌, ദര്‍ഗ ഷരീഫ്‌ തുടങ്ങി വിവിധ പേരുകളില്‍ ഈ പള്ളി അറിയപ്പെടുന്നുണ്ട്‌. വെള്ള മാര്‍ബിളിലാണ്‌ ഈ പള്ളി പണികഴിപ്പിച്ചിരിക്കുന്നത്‌. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ തടാകതീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ പള്ളി സന്ദര്‍ശകരെ വിസ്‌മയിപ്പിക്കുന്ന കാഴ്‌ചയാണ്‌. പതിനെഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചിട്ടുള്ള ഈ പള്ളിയുടെ നിര്‍മാണത്തിന്‌ മുഗള്‍ കാശ്‌മീരി രൂപകല്‍പനകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

പുണ്യം അഥവ ഉജ്ജലം എന്നാണ്‌ ഹസ്രത്‌ എന്നവാക്കിന്റെ അര്‍ത്ഥം. ബാല്‍ എന്നവാക്കിന്റെ കാശ്‌മീരി ഭാഷയിലെ അര്‍ത്ഥം സ്ഥലമെന്നുമാണ്‌. പുണ്യ സ്ഥലമെന്നാണ്‌ ഹസ്രത്‌ ബാല്‍ എന്ന വാക്കു കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. മോയി- ഇ- മുക്വധാസ്‌ എന്നറിയപ്പെടുന്ന പ്രവാചകനായ മുഹമ്മദിന്റെ പവിത്രമായ മുടി സൂക്ഷിച്ചിട്ടുള്ള ഇവടം പുണ്യ സ്ഥലമാണന്നാണ്‌ കണക്കാപ്പെടുന്നത്‌. സവിശേഷ ദിവസങ്ങളില്‍ മാത്രമെ ഈ മുടി പൊതു ജനങ്ങളെ കാണിക്കുകയുള്ളു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu