മോതിരത്തിലെ രത്നം എന്നറിയപ്പെടുന്ന നാഗിന് തടാകത്തിന് ഈ വിശേഷണം ലഭിക്കുന്നത് വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടതിനാലാണ്. ദാല്‍ തടാകത്തില്‍ നിന്നും വളരെ നേര്‍ത്ത കൈവഴി വഴിയാണ് നാഗിന് തടാകം വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഷികരകളും ഹൗസ് ബോട്ടുകളും ഈ തടാകങ്ങളില്‍ നിരവധിയുണ്ട്.
ഈ പ്രദേശത്തെ മറ്റ് തടാകങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറവായതിനാലും ആഴം ഉള്ളതിനാലും സന്ദര്‍ശകര്‍ ഈ തടാകം നീന്താന്‍ തിരഞ്ഞെടുക്കാറുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി സ്കീയിങ്, ഫൈബര്‍ ഗ്ലാസ്സ് സെയിലിങ് തുടങ്ങിയ വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുന്നതിന് ബാര്‍, ടീ പവലിയന് എന്നിവ ഉള്‍പ്പെടുന്ന നാഗിന് ക്ലബ് തടാകത്തിന്റെ തീരത്തായുണ്ട്.