ശൃംഗേരിയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് ചപ്പാര ആഞ്ജനേയ ക്ഷേത്രം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹനുമാനാണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ചപ്പാര ആഞ്ജനേയ ക്ഷേത്രത്തിനടുത്തെത്തുന്ന സഞ്ചാരികള്‍ക്ക് കറുത്ത കരിങ്കല്ലില്‍ തീര്‍ത്ത ഹനുമാന്റെ കൂറ്റന്‍ പ്രതിമ കാണാം. ഒപ്പം ശിവന്റെയും നിരവധി നാഗദൈവങ്ങളുടെയും പ്രതിമകള്‍ ഇതിന് സമീപത്തായി കാണാം.
തീര്‍ത്ഥാടകര്‍ക്കായി ആഞ്ജനേയ സ്വാമി നല്കുന്ന ചപ്പാരയാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. ചപ്പാര എന്ന കന്നഡ വാക്കിന് പാര്‍പ്പിടം, അഭയസ്ഥാനം എന്നിങ്ങനെയാണ് അര്‍ത്ഥം. ചെറുനാരങ്ങയും വെറ്റിലയുമാണ് ഇവിടത്തെ പ്രധാന കാഴ്ചദ്രവ്യങ്ങള്‍. ചപ്പാര ആഞ്ജനേയ ക്ഷേത്രത്തില്‍ നിന്നു നോക്കിയാല്‍ പരിസരത്തിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം.