ശ്രീ ശങ്കരാചാര്യര്‍ സ്ഥാപിച്ച ഏക ഹനുമാന് ക്ഷേത്രമാണ് കേരെ ആഞ്ജനേയ ക്ഷേത്രം എന്നാണ് വിശ്വാസം. ശൃംഗേരി മഠത്തിന്റെ തെക്കുഭാഗത്തായാണ് കേരെ ആഞ്ജനേയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ, ഹനുമാനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ശൃംഗേരിയിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരിടമാണ് കേരെ ആഞ്ജനേയ ക്ഷേത്രം.
27 പടികള്‍ കയറിവേണം കേരെ ആഞ്ജനേയ ക്ഷേത്രത്തിലെത്താന്‍. പടികള്‍ കയറി ക്ഷേത്രത്തിലെത്തുന്നതോടെ ഹനുമാന് സ്വാമിയുടെ ഭീമാകാരമായ പ്രതിമകാണാന്‍ സാധിക്കും. ഒരു കൈകൊണ്ട് അനുഗ്രഹിക്കുന്നതായും മറുകൈയ്യില്‍ താമര പിടിച്ചിരിക്കുന്നതുമായ നിലയിലാണ് ഹനുമാന് സ്വാമിയുടെ വിഗ്രഹം. സമീപത്തായി ഒരു ഗണേശപ്രതിമയും കാണാം.
ഒരുപാട് നേരം നീണ്ട ധ്യാനങ്ങള്ക്കും പ്രാര്‍ത്ഥനകള്‍ക്കും അനുയോജ്യമായ അവസ്ഥയാണ് ഇവിടത്തേത്. കാര്‍ത്തിക കൃഷ്ണപക്ഷത്തിലെ ശനിയാഴ്ച നാളിലെ ദീപോത്സവമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷനാള്‍.