ശൃംഗേരിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമെന്ത് എന്ന് എടുത്തുപറയേണ്ട കാര്യമില്ല, അത് ശൃംഗേരി മഠം തന്നെയാണ്. അദൈ്വത സിദ്ധാന്തത്തിന്റെ ഈറ്റില്ലമായ ഈ മഠം ദക്ഷിണമ്നായ ശൃംഗേരി ശാരദാ പീഠം, ശൃംഗേരി ശാരദാ പീഠം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആദിശങ്കരനാണ് ഈ മഠം സ്ഥാപിച്ചത്. തുംഗ നദിയുടെ കരയിലായാണ് ശൃംഗേരി മഠം സ്ഥിതിചെയ്യുന്നത്.
യജുര്‍വേദവുമായി ബന്ധമുണ്ട് എന്ന് കരുതപ്പെടുന്ന ഈ മഠം ഹൊയ്സാല, ദ്രവീഡിയ വാസ്തുവിദ്യ ശൈലിയാണ് നിര്‍മാണത്തിനായി അവലംബിച്ചിരിക്കുന്നത്. മഠത്തിനടുത്തെത്തുന്നതോടെ സഞ്ചാരികള്‍ക്ക് ഒരു വിദ്യാധിരാധ ലിംഗവും കാണാന്‍ സാധിക്കും. പന്ത്രണ്ട് രാശികളെ സൂചിപ്പിക്കുന്ന പന്ത്രണ്ട് തൂണുകളാണ് വിദ്യാശങ്കരക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. പന്ത്രണ്ട് മാസവും ഓരോ തൂണുകളില്‍ മാറിമാറി സൂര്യപ്രകാശം പതിക്കത്തക്ക രീതിയിലാണ് ഇതിന്റെ നിര്‍മാണമെന്നാണ് വിശ്വാസം.