ശൃംഗേരിയിലെത്തുന്ന സഞ്ചാരികള്‍ സന്ദര്‍ശിക്കാവുന്ന ഒരിടമാണ് തോരണ ഗണപതി ക്ഷേത്രം. ശിവസുതനായ ഗണപതിയാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. വരപ്രസാദി, ക്ഷിപ്രവരപ്രസാദി എന്നിങ്ങനെ രണ്ട് രൂപങ്ങളിലായാണ് ഗണപതി ഇവിടെ കുടികൊള്ളുന്നത്. ശ്രീ നൃസിംഹ ഭാരതി നാലാമനാണ് ഈ ക്ഷേത്രത്തിലെ ഗണേശവിഗ്രഹം പ്രതിഷ്ഠിച്ചതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
വൃദ്ധ നരസിംഹ സ്വാമികളുടെ പാദുകങ്ങളാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. തേങ്ങ, പഞ്ചസാര, വെല്ലം എന്നിവ ചേര്‍ത്ത മോദകമാണ് ഈ ക്ഷേത്രത്തിലെ പ്രസാദം. ചതുര്‍ത്ഥി നാളുകളിലും ചൊവ്വാഴ്ചകളിലും ഗണേശഭഗവാന് പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളുമായി നിരവധി ഭക്തര്‍ ഇവിടെയെത്തിച്ചേരുന്നു.