ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര റേസിങ് സര്‍ക്യൂട്ട് ആണ് മദ്രാസ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്. 1952 ല്‍ സ്ഥാപിതമായ ക്ലബ് വര്‍ഷം 14 കാര്‍, ബൈക്ക് റേസിങ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. റക്സ് സ്ട്രോങ്ങും കെ വാര്ഗുനിസും ചേര്‍ന്നാണ് ക്ലബ് ആരംഭിക്കുന്നത്. ആദ്യത്തെ റേസിങ് മത്സരം ക്ലബ് സംഘടിപ്പിക്കുന്നത് 1953 ലാണ്. ഷോലവരം എയര്‍സ്ട്രിപ്പിലായിരുന്നു ഇത്. 1957 ല്‍ ഓള് ഇന്ത്യ റേസ് മീറ്റ് ഇതേ ട്രാക്കില്‍ വച്ച് നടന്നു.
ക്ലബിന്റെ മറ്റൊരു ട്രാക്കായ ഇരുങ്ങാട്ട്കോട്ട 1990 ല്‍ ഉത്ഘാടനം ചെയ്തു. ഫോര്‍മുല 3 മത്സരം നടത്തുന്നതിനുള്ള അനുമതി ക്ലബിന് ലഭിച്ചിട്ടുണ്ട്. കളിമണ്‍ ട്രാക്കാണ് ക്ലബിന്റെ മറ്റൊരു ആകര്‍ഷണം. അന്തര്‍ദ്ദേശീയ നിലവാരത്തിലാണ് മത്സരങ്ങള്‍ ആണ് സംഘടിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ മത്സര സീസണില്‍ നിരവധി വിനോദ സഞ്ചാരികള്‍ ഇവടേയ്ക്കെത്തുന്നുണ്ട്.