മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1999 മെയ് 21 ന് മനുഷ്യ ബോംബാല്‍ കൊല്ലപ്പെട്ട സ്ഥലമാണ് രാജീവ് ഗാന്ധി സ്മാരകം. ഈ സ്ഥലം തമിഴ്നാട് സര്‍ക്കാര്‍ പിന്നീട് സ്മാരകമായി മാറ്റുകയായിരുന്നു. കേന്ദ്ര പൊതുമരമത്ത് വകുപ്പാണ് സ്മാരകം പണികഴിപ്പിച്ചത്. ഡോ. എപിജെ അബ്ദുള്‍കലാം സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചു. സ്മാരകത്തില്‍ രാജീവ് ഗാന്ധിയുടെ പിങ്ക് ഗ്രാനൈറ്റില്‍ തീര്‍ത്ത പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ധര്‍മ്മം, ന്യായം, സത്യം,ത്യാഗം, സമൃദ്ധി,വിജ്ഞാനം,ശാന്തി എന്നിവയെ പ്രതിനിധീകരിക്കുന്ന ഏഴ് ഗ്രാനൈറ്റ് തൂണുകള്‍ സ്ഫോടനം നടന്ന സ്ഥലത്തിന് ചുറ്റുമായി പണിതിട്ടുണ്ട്. ഗംഗ,യമുന,സിന്ധു, നര്‍മ്മദ,കാവേരി, ബ്രഹ്മപുത്ര,ഗോദാവരി എന്നീ ഏഴ് പുണ്യ നദികളുടെ പ്രതീകം കൂടിയാണ് ഈ ഏഴ് തൂണുകള്‍. പ്രാചീന കാലം മുതല്‍ ഇന്നുവരെയുള്ള ഇന്ത്യന്‍ സംസ്കാരത്തിന്റെ വളര്‍ച്ചയാണ്. ഗ്രേ ഗ്രാനൈറ്റില്‍ തീര്‍ത്തിട്ടുള്ള കല് ഭിത്തിയില്‍ പ്രതിനിധീകരിക്കുന്നത്.