Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശ്രീരംഗം

ക്ഷേത്രങ്ങളുടെ തുരുത്തായ ശ്രീരംഗം

16

തെന്നിന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നാണ് ശ്രീരംഗം. തിരുച്ചിറപ്പള്ളിയോട് ചേര്‍ന്നാണ്‌  ശ്രീരംഗം സ്ഥിതിചെയ്യുന്നത്. പുരാണകാലത്ത് വെള്ളിത്തിരുമുത്തു ഗ്രാമം എന്നായിരുന്നു ശ്രീരംഗത്തിന്റെ പേര്. തമിഴില്‍ തിരുവാരംഗം എന്നും ഇവിടെ അറിയപ്പെടുന്നു. കാവേരി നദിയുടെയും പോഷകനദിയായ കൊല്ലിടത്തിനും ഇടയിലായാണ് ശ്രീരംഗം. ഹൈന്ദവ തീര്‍ത്ഥാടകരുടെ പുണ്യസ്ഥലമാണ്‌ ശ്രീരംഗം. പ്രമുഖമായ ശിവ, വിഷ്ണു ക്ഷേത്രങ്ങളാണ് ശ്രീരംഗത്തിന്റെ പ്രശസ്തിക്ക് കാരണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈഷണവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഒന്നു കൂടിയാണ് ശ്രീരംഗം.

രംഗനാഥസ്വാമി ക്ഷേത്രമാണ് ശ്രീരംഗത്തെ ഏറ്റവും  പ്രശസ്തമായ കാഴ്ചയും ആകര്‍ഷണവും. എണ്ണമറ്റ ഹിന്ദു തീര്‍ത്ഥാടകരാണ് വര്‍ഷം തോറും ഈ ക്ഷേത്രത്തില്‍ എത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ് രംഗനാഥ സ്വാമി ക്ഷേത്രം എന്നാണ് കരുതുന്നത്. 631000 ചരുരശ്ര മീറ്ററാണ് ക്ഷേത്രത്തിന്റെ വ്യാപ്തി.

ദൈവങ്ങളുടെ വാസകേന്ദ്രം

വിഷ്ണുദേവന്റെ എട്ട് കേന്ദ്രങ്ങളില്‍ ഒന്നാണ് ശ്രീരംഗം എന്ന് കരുതപ്പെടുന്നു. മാത്രമല്ല വിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും വച്ച്  ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ്‌ ഇതെന്നാണ്‌ പറയപ്പെടുന്നത്. 156 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു ഈ കൂറ്റന്‍ ക്ഷേത്രം. കാവേരി, കൊലേറൂണ്‍ നദികള്‍ രൂപീകരിച്ച ദ്വീപിലാണ് ഈ ക്ഷേത്രം. നിര്‍മാണ കലയുടെയും കൊത്തുപണികളുടെയും അവസാനിക്കാത്ത കലവറയാണ് ഈ ക്ഷേത്രം.

ക്ഷേത്രനഗരം

വിഷ്ണുക്ഷേത്രം കൂടാതെ പേരുകേട്ട മൂന്ന് ക്ഷേത്രങ്ങള്‍  വേറെയുമുണ്ട് ശ്രീരംഗത്ത്. കാവേരി നദിയുടെ തീരത്തായാണ് ഈ  ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ആദിരംഗ ക്ഷേത്രം (ശ്രീരംഗപട്ടണം) മധ്യരംഗക്ഷേത്രം (ശിവനസമുദ്ര) അന്ത്യരംഗ ക്ഷേത്രം (ശ്രീരംഗം) എന്നിവയാണ് പേരുകേട്ട ഈ രംഗനാഥ ക്ഷേത്രങ്ങള്‍. റോക്ക്‌ഫോര്‍ട്ട് ക്ഷേത്രം, തിരുവായ്‌ക്കോവില്‍, ഉരയൂര്‍വെക്കിലി അമ്മന്‍ ക്ഷേത്രം, ചമയപുരം മാരിയമ്മന്‍ ക്ഷേത്രം, കുമാര വയലൂര്‍ ക്ഷേത്രം, കാട്ടഴകിയ സിങ്കര്‍ ക്ഷേത്രം എന്നിവയാണ് ശ്രീരംഗത്തെ ചില പ്രശസ്ത ക്ഷേത്രങ്ങള്‍. വടവഴകിയ നമ്പി പെരുമാള്‍ ക്ഷേത്രമാണ്‌ ഇവിടത്തെ പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്ന്. അപ്പുക്കുടത്തന്‍ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. രംഗനാഥ സ്വാമി ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് തിരുച്ചിറപ്പള്ളിയിലെ അഴകിയ നമ്പി ക്ഷേത്രം. ഇത്രയും ക്ഷേത്രങ്ങള്‍ നിറഞ്ഞ ശ്രീരംഗം ക്ഷേത്രനഗരം എന്ന് വിളിക്കപ്പെടുന്നതില്‍ അതിശയം തീരെയില്ല. ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം, ചമയപുരം മാരിയമ്മന്‍ ക്ഷേത്രം, ജംബുലിംഗേശ്വര ക്ഷേത്രം, അഖിലാണ്ഡേശ്വരി ക്ഷേത്രം എന്നിവയും ശ്രീരംഗത്ത് കാണേണ്ടതു തന്നെ.

യാത്രയും കാലാവസ്ഥയും

ചൂടേറിയ വേനല്‍ക്കാലമാണ് ഇവിടത്തേത്. ശരാശരി മഴ ലഭിക്കുന്ന മഴക്കാലവും തണുത്ത ശൈത്യകാലവുമാണ് ശ്രീരംഗത്ത് അനുഭവപ്പെടുക. മധുരയാണ് സമീപത്തുള്ള വിമാനത്താവളം. ട്രെയിനില്‍  വരുന്നവര്‍ക്ക് ശ്രീരംഗം റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങാം.

ശ്രീരംഗം പ്രശസ്തമാക്കുന്നത്

ശ്രീരംഗം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശ്രീരംഗം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ശ്രീരംഗം

  • റോഡ് മാര്‍ഗം
    തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം ശ്രീരംഗത്ത് എളുപ്പം എത്താനാകും. ഹൈദരാബാദ്, കന്യാകുമാരി, കൊച്ചി, മംഗലാപുരം, രാമേശ്വരം, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് നിരന്തരം ബസ് സര്‍വ്വീസുണ്ട്. ഡല്‍ഹിയില്‍ നിന്നും ശ്രീരംഗത്തേക്ക് സ്‌പെഷല്‍ ബസ്സുകള്‍ പുറപ്പെടുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ശ്രീരംഗത്ത് തന്നെ റെയില്‍വേ സ്റ്റേഷന്‍ ഉണ്ട്. ചെന്നൈ - കന്യാകുമാരി പാതയിലാണ് ശ്രീരംഗം. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട ഈ പാതയിലൂടെ ഇന്ത്യയിലൂടെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിന്‍ സൗകര്യം ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തിരുച്ചിറപ്പള്ളിയാണ് അടുത്തുള്ള വിമാനത്താവളം. ബാഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാനങ്ങളുണ്ട്. വിമാനത്താവളത്തില്‍ നിന്നും പ്രൈവറ്റ് ടാക്‌സിയില്‍ ശ്രീരംഗത്തെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu