ശ്രീരംഗപട്ടണം യാത്രയില്‍ ഒഴിച്ചുകൂടാനാവാത്ത പ്രധാനപ്പെട്ട ഒരു കാഴ്ചയാണ് ശ്രീരംഗപട്ടണം കോട്ട. മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പേരിലാണ് ഈ കോട്ട പ്രധാനമായും അറിയപ്പെടുന്നത്. കാവേരി നദിക്കരയിലെ ഒരു ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ പണി ഇന്തോ - ഇസ്ലാമിക നിര്‍മാണ രീതിയിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഡല്‍ഹി, ബാംഗ്ലൂര്‍, മൈസൂര്‍, വാട്ടര്‍ ആന്‍ഡ് എലഫന്റ് എന്നിങ്ങനെ പേരുകളുള്ള നാല് പ്രധാന കവാടങ്ങള്‍ കോട്ടയുടെ നാലുഭാഗത്തുനിന്നുമായി ഉണ്ട്. ഈ പ്രവേശനകവാടങ്ങള്‍ തന്നെയാണ് കോട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത എന്നുവേണമെങ്കില്‍ പറയാം. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം കൊടുത്ത് നിര്‍മിച്ചിരിക്കുന്ന ഈ കോട്ടയുടെ ചുവരുകള്‍ ഇരട്ടഭിത്തി ശൈലിയിലാണ്.
സര് റോബര്‍ട്ട് കേറിന്റെ മനോഹരമായ ചിത്രകലാവൈദഗ്ധ്യം ഈ കോട്ടയില്‍ കാണാം. ശ്രീരംഗപട്ടണത്തിന്റെയും മറ്റും വരകള്‍ അതിശയിപ്പിക്കുന്നതാണ്. സമീപത്തായൂള്ള ജുമാ മസ്ജിദും ശ്രീ രംഗനാഥ സ്വാമിക്ഷേത്രവുമാണ് യാത്രികര്‍ക്ക് കാണാനുള്ള മറ്റിടങ്ങള്‍.