ശ്രീവില്ലിപുത്തൂരിന് സമീപത്തുള്ള മനോഹരമായ ഒരു ഗ്രാമമാണ് പിലാവാക്കല്‍. വത്രാപിനടുത്താണ് ഈ ഗ്രാമം. ശ്രീവില്ലിപുത്തൂരില്‍ നിന്നും അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. മനോഹരമായ ഒരു ഡാമാണ് ഈ ഗ്രാമത്തിലെ പ്രശസ്തമായ കാഴ്ച. പ്രാദേശികരായ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി പണിത ഡാമാണ് ഇത്.