തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് സതുരഗിരി ഹില്‍സ് എന്ന പറയാം. ക്ഷേത്രനഗരമായ ശ്രീവില്ലിപുത്തൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മഹാലിംഗം ഹില്‍ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. ഈ മല കയറാനായി മാത്രം ഏകദേശം 5 മണിക്കൂര്‍ വേണം. കുന്നിന്മുകളിലായി ഒരു മഹാകാളി ക്ഷേത്രം കാണാം. കുന്നിന്മുകളില് മൊബൈല്‍ഫോണിന് റേഞ്ചില്ല എന്ന കാര്യം ഓര്‍ത്തുകൊണ്ട് വേണം മലകയാറാന്.