ഛത്തീസ്ഗഡ് പുരാതന കാലത്ത് അറിയപ്പെട്ടിരുന്നത് ദക്ഷിണ് കോശാല്‍ എന്നാണ്. രാമയണത്തിലും മഹാഭാരതത്തിലും ഈ ദേശത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. നിരവധി ഹിന്ദു ഭരണാധികാരികള്‍ പിന്നീട് ഇവിടം ഭരിച്ചിട്ടുണ്ട്. ഇവരുടെ ഭരണകാലത്ത് ഇവിടെ നിരവധി ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്. സര്‍ഗുജയിലും ഇത്തരത്തിലുള്ള നിരവധി ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും. സര്‍ഗുജയിലെ ദീപദിഹ് ജില്ല ആസ്ഥാനമായ അംബികാപൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. സമ്രി തഹ്സിലില്‍ സ്ഥിതി ചെയ്യുന്ന ദീപദിഹിലേക്ക് കുത്ച്ച റോഡ് മാര്‍ഗം എത്താം.
ഇവിടെ ഒരു ശങ്കര ക്ഷേത്രമുണ്ട്. മഹാവിഷ്ണു, കാര്ത്തികേയന്, ഗണേശന്, മഹാ ദുര്‍ഗ്ഗ ദേവി എന്നിവരുടെ നാലമ്പലങ്ങള്‍ ഇതിന് ചുറ്റമായി ഉണ്ട്. ശിവന്റെ വ്യത്യസ്ത രൂപങ്ങളാണ് മൂന്ന് ദേവന്മാരുമെന്നാണ് വിശ്വാസം. അദ്ദേഹത്തെ സേവിക്കാനും സംരക്ഷണം നല്‍കാനുമാണ് അവര്‍ ചുറ്റും നില്‍ക്കുന്നത്. അക്കാലത്തെ ദ്രാവിഡിയന്‍ രാജവാഴ്ചയിലേക്ക് വെളിച്ചം വീശുന്ന നിരവധി ക്ഷേത്രങ്ങളുടെയും ജല സംഭരണികളുടെയും അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. സാംനി സിങ് രാജാവിന്റേതാണന്ന് കരുതപ്പെടുന്ന ഒരു വലിയ കല്പ്രതിമ ഇവിടെയുണ്ട്. തകര്‍ന്നു കിടക്കുന്ന ഒരു ക്ഷേത്രത്തില്‍ മഹിഷമര്ദ്ദിനിയുടെ കലാരൂപം കാണാന്‍ കഴിയും. തൂണുകളില്‍ വിവിധ ദേവീ ദേവന്മാരുടെ ശില്പങ്ങളും ചിഹ്നങ്ങളും കൊത്തി വച്ചിട്ടുണ്ട്. കിഴക്ക് ഭാഗത്ത് നിന്ന് നന്ദി ദേവന്റെ വിഗ്രഹം കുഴിച്ചെടുത്തിരുന്നു. ഭുമ്ര കലയോടു കൂടിയ നിരവധി കല്ലുകള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.