Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സ്വാമിമലൈ » കാലാവസ്ഥ

സ്വാമിമലൈ കാലാവസ്ഥ

ഒക്ടോബര്‍-മാര്‍ച്ച് കാലമാണ് ഇവിടം സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ദീപാവലി ആഘോഷവും മറ്റും ഈ സമയത്താണ് വരുന്നത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം. ഇക്കാലത്ത് താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് കുടത്ത ചൂട് അനുഭവപ്പെടാറുള്ളത്. ഇക്കാലത്ത് ഇവിടം സന്ദര്‍ശിയ്ക്കാതിരിക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് യാത്രാക്ഷീണം മാത്രമല്ല പ്രശ്‌നം, സ്വാമിലൈയെ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി ആസ്വദിയ്ക്കാനും കഴിയില്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ളകാലമാണ് ഇവിടെ മഴ പെയ്യുന്നത്. മഴ പെയ്യുന്നതോടെ സ്വാമിമലൈയുടെ സൗന്ദര്യം ഇരട്ടിയാകും. മഴയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ലൊക്കേഷനാണിത്. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുമെങ്കിലും യാത്രകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വെരയുള്ള കാലമാണ് ശീതകാലം. ഇക്കാലത്തെ കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസില്‍ അപ്പുറം പോകാറില്ല. മകര പൊങ്കല്‍, തൈപ്പൂയ്യം എന്നീ ഉത്സവങ്ങളെല്ലാം ഇക്കാലത്താണ് നടക്കുന്നത്. ശീതകാലത്തും അപ്രതീക്ഷിതമായി മഴപെയ്യുകയെന്നത് സ്വാമിമലൈയുടെ പ്ര്‌ത്യേകതയാണ്. അതുകൊണ്ട് കയ്യില്‍ ഒരു കുടകരുതുന്നത് നന്നായിരിക്കും.