ബ്യാസ്പ-ചെന്‍-പൊ-ലാ-ഖങ് എന്ന് പ്രാദേശിക ഭാഷയില്‍ അറിയപ്പെടുന്ന ഈ ക്ഷേത്രം വലിയൊരു ഹാളും കോവിലും ഇടനാഴികളും അടങ്ങിയതാണ്. 20 അടി നീളമുള്ള മൈത്രേയന്റെ പ്രതിമയാണ് ഈ ക്ഷേത്രത്തിന്റെ ആകര്‍ഷണ ബിന്ദു. തഷി-യുന്‍-പൊ ആശ്രമത്തിന്റെയും ലാസ-പൊട്ടാല കൊട്ടാരത്തിന്റേതുമടക്കമുള്ള ചുമര് ചിത്രങ്ങള്‍ ഈ ക്ഷേത്രത്തിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു.