തബൊ ആശ്രമത്തിലെ ക്ഷേത്രങ്ങളില്‍ വലുപ്പം കൊണ്ട് രണ്ടാമതാണ് ഈ ക്ഷേത്രം. ബ്രോം- സ്റ്റൊണ്‍-ലാ-ഖാങ് എന്ന പേരില്‍ പ്രദേശവാസികള്‍ക്കിടയില്‍ ഇത് പ്രസിദ്ധമാണ്. 70 ചതുരശ്രമീറ്ററാണ് ക്ഷേത്ര വിസ്തൃതി. 42 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള പൂമുഖവും ഇതിനുണ്ട്. ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള ചുമരില്‍ സാക്യമുനി അഥവാ ഗൌതമബുദ്ധന് തന്റെ പ്രധാന ശിഷ്യന്മാരായ സരിപുത്ര, മഹാമൌഗദാലയാന എന്നിവരോടൊത്തുള്ള രൂപം ചിത്രണം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ എട്ട് മെഡിസിന് ബുദ്ധരുടേയും ഗാര്ഡിയന് കിംങ്സിന്റെ യും പ്രതിരൂപങ്ങളുണ്ട്.