തലക്കാട്ടേയ്ക്കുള്ളയാത്രയില് കടന്നുപോകേണ്ടത് സോമനാഥപുര ഗ്രാമത്തിലൂടെയാണ്. കാവേരിയുടെ തീരത്തുള്ള മനോഹരമായ ഒരു ഗ്രാമമാണിത്. വേണുഗോപാലസ്വാമി ക്ഷേത്രം, ശ്രീ ചെന്നകേശവ ക്ഷേത്രം എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വേണുഗോപാലസ്വാമി ക്ഷേത്രം ഹൊയ്സാല ഭരണകാലത്ത് 1296ലും ചെന്നകേശവ ക്ഷേത്രം 1268ലും പണികഴിപ്പിച്ചതാണ്.
മൂന്നുകോണുള്ള നക്ഷത്ര രൂപത്തിലുള്ള അടിത്തറയിലാണ് ചെന്നകേശ്വക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രത്തിലേയ്ക്ക് കടക്കുമ്പോള്‍ തൂണുകളുള്ള ഒരു ഹാള്‍ കാണാന്‍ കഴിയും മൂന്ന് കോണോടുകൂടി പണികഴിപ്പിച്ചത മണ്ഡപത്തിലേയ്ക്കാണ് ഈ ഹാള്‍ ചെന്നുചേരുന്നത്. ക്ഷേത്രകവാടങ്ങളെല്ലാം കൊത്തുപണികളാല്‍ അലങ്കരിച്ചിട്ടുണ്ട്. കേശവ ക്ഷേത്ത്രതിന്റെ ചുവരുകളിലെല്ലാം വിവിധ ദേവതകളുടെയും ദേവന്മരുടെയും സംഗീതജ്ഞരുടെയും നര്‍ത്തകിമാരുടെയും മൃഗങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ കൊത്തിവിച്ചിരിക്കുകയാണ്. ക്ഷേത്രത്തിന്റെ നാല് ഗര്ഭഗൃഹങ്ങളിലായി വേണുഗോപാലന്‍, ജനാര്ദ്ദനന്, കേശവന് എന്നിവരുടെ പ്രതിഷ്ഠകളാണുള്ളത്. ഇതില്‍ കേശവ പ്രതിമ ഇപ്പോള്‍ കാണാന്‍ കഴിയില്ല.