തലക്കാട്ടെ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് പാതാളേശ്വര ക്ഷേത്രം. തലക്കാട് നഗരത്തില്‍ ഗംഗന്മാര് പണിത ആദ്യകാല ക്ഷേത്രങ്ങളിലൊന്നാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ ശിവലിംഗം തന്നെയാണ് ഏറ്റവും പ്രധാന ആകര്‍ഷണം. ദിവസത്തില്‍ പലതവണയായി ഈ ലിംഗത്തിന് നിറം മാറ്റംസംഭവിയ്ക്കും. കാലത്ത് ലിംഗം ചുവന്ന നിറത്തിലും ഉച്ചതിരിയുമ്പോള്‍ കറുത്ത നിറത്തിലും രാത്രിയില്‍ വെളുത്തനിറത്തിലുമാണ് കാണാന്‍ കഴിയുക. പഞ്ചലിംഗദര്‍ശന സമയമാണ് ഇവിടെയും ഏറെ തിരക്കുണ്ടാവാറുള്ളത്.