Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തമിഴ്നാട്

തമിഴ്നാടിന്‍റെ സൌന്ദര്യം അടുത്തറിയാം

തമിഴ്നാട് ടൂറിസത്തിന് അതിന്‍റേതായ പ്രത്യേകതകളുണ്ട്. സംസ്കാരവൈവിധ്യത്താലും, ജാതി വൈവിധ്യത്താലും പ്രക്യതി സൌന്ദര്യത്താലും സമ്പന്നമാണ് തമിഴ്നാട്. ഏതൊരു യാത്രികനിലും പര്യവേക്ഷകനിലും കൌതുകമുളവാക്കുന്ന നിരവധി കാര്യങ്ങള്‍ ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലുണ്ട്. സ്വന്തമായ ദേശീയതയുള്ള തമിഴ്നാട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശമാണ്.

തമിഴ്നാട്ടിലെ ഹില്‍ സ്റ്റേഷനുകള്‍: യാത്രാ സ്വപനങ്ങള്‍ മനോഹരമാക്കാന്‍

തമിഴ്നാട്ടിലെ ഹില്‍സ്റ്റേഷനുകളായ ഊട്ടി, കൊടൈക്കനാല്‍ എന്നിവ സഞ്ചാരികളുടെ ഇഷ്ടസങ്കേതങ്ങളാണ്. നീലഗിരിയിലെ ഹില്‍സ്റ്റേഷനുകളായ ഊട്ടി, കൂനൂര്‍, കോട്ടഗിരി മുതലായ സ്ഥലങ്ങളിലെ കാലാവസ്ഥയും സൌന്ദര്യവും പകര്‍ന്നു നല്‍കുന്ന അനുഭൂതി അനിര്‍വചിനീയമാണ്. സേലം ജില്ലയിലെ യേര്‍ക്കൌഡ് ആണ് മറ്റൊരു പ്രസിദ്ധ ഹില്‍സ്റ്റേഷന്‍. യേലഗിരി, കൊളളി ഹില്‍സ്, വാല്‍പാറൈ  എന്നിവ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന താവളങ്ങളാണ്.

തമിഴ്നാട്ടിലെ ബീച്ചുകള്‍: തീര സൌന്ദര്യം ആസ്വദിക്കാന്‍

ഒരു ബീച്ച് ഹോളിഡെ അവിസ്മരണിയമാക്കാനുള്ള എല്ലാ ഘടകങ്ങളും അടങ്ങിയവയാണ് തമിഴ്നാട്ടിലെ തീരങ്ങള്‍. മഹാബലിപുരമാണ് ഇവയില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നത്. തലസ്ഥാനനഗരമായ ചെന്നൈയിലെത്തിയാല്‍ മറീന, ബീസന്ത് നഗര്‍ ബീച്ചുകളുടെ മനോഹാരിത ഒഴിവാക്കാനാവാത്തതാണ്. ഇവയുടെയെല്ലാം തുടര്‍ച്ചയായി വരുന്ന കോവ്ലോങ് ബീച്ചും അതിമനോഹരമാണ്. നാഗൂര്‍, വേളാങ്കണ്ണി, സിക്കാല്‍, കൊടിയക്കാരൈ, വേദാരണ്യം, മന്നാര്‍ഗുഡി, ട്രാങ്ക്വബാര്‍ എന്നീ തീരപ്രദേശങ്ങള്‍ തമിഴ്നാട് ജില്ലയിലെ നാഗപട്ടിണം ജില്ലയില്‍ ഉള്‍പ്പെടുന്ന മനോഹരപ്രദേശങ്ങളാണ്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്തായും തമിഴ്നാട് –പോണ്ടിച്ചേരി അതിര്‍ത്തിയിലായും സ്ഥിതി ചെയ്യുന്ന അപൂര്‍വ സുന്ദരമായ നഗരമാണ് നാഗൂര്‍. പൂമ്പുഹാര്‍ തീരപ്രദേശം എന്ന നിലയില്‍ മാത്രമല്ല പ്രസിദ്ധ തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രപ്രധാന്യമുള്ള സ്ഥലം കൂടിയാണ്. ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പാണ് കന്യാകുമാരി. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവയുടെ സംഗമഭൂമി കൂടിയാണിത്. ഭൂമിശാസ്തിരപരമായ പ്രത്യേകതയും മറ്റു ആകര്‍ഷണങ്ങളും തമിഴ്നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കി കന്യാകുമാരിയെ മാറ്റുന്നുണ്ട്. തിരുച്ചെണ്ടുര്‍, രാമേശ്വരം എന്നിവ തീരത്തെ പ്രമുഖ മതകേന്ദ്രങ്ങളും കൂടിയാണ്.

പൈതൃക കേന്ദ്രങ്ങള്‍, സംസ്കാരകവചിത കേന്ദ്രങ്ങള്‍

തമിഴ്നാട്ടിലെ ചില വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കപ്പെടുന്നത് അവയുടെ മതപരവും സംസ്കാരപരവുമായ പ്രത്യേകതകളും കൊണ്ടാണ്. കരൈകുടി സ്ഥിതിചെയ്യുന്ന ചെട്ടിനാട് മേഖല ഇത്തരത്തിലൊന്നാണ്. പാചകശാലകള്‍, നെയ്ത്തുകേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍,റിസോര്‍ട്ടുകളായി മാറിയ ബംഗ്ലാവുകള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് തമിഴ്നാട് സംസ്കാരത്തെ സമ്പന്നമാക്കുന്നത്. കൊങ്കു സംസ്കൃതിയുള്ള കോയമ്പത്തൂര്‍, ക്ഷേത്ര നാഗരികതകളായ മധുര തഞ്ചാവൂര്‍ എന്നിവ ആധുനിക കാലത്തും വലിയ കോട്ടങ്ങള്‍  തട്ടാതെ സംസ്കാരത്തെ സമ്പന്നമാക്കി നില നില്‍ക്കുന്നു.

തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ -അദ്ഭുതങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണം

തമിഴ്നാട് ടൂറിസത്തില്‍ മര്‍മപ്രധാനമായ പങ്കാണ് ക്ഷേത്രങ്ങള്‍ക്കുള്ളത്. മനോഹരമായ കൊത്തുപണികളോട് കൂടിയ ഗോപുരങ്ങളാല്‍ ശ്രദ്ധേയമാണ് ഇവിടത്തെ ക്ഷേത്രങ്ങള്‍. തഞ്ചാവൂരിലും കുംഭകോണത്തിലും വിവിധ രാജാക്കന്‍മാര്‍ പണിത ഇത്തരത്തിലുള്ള ദൃശ്യഭംഗിയുടെ മൂര്‍ത്തരൂപങ്ങളായ നിര്‍മാണങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ദാരാസുരം, മയിലാടുതുറൈ, തിരുവരൂര്‍, തിരുമാനഞ്ചേരി, തിരുക്കരുകവൂര്‍ മുതലായവ സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങളാണ്. പാണ്ഡ്യരാജാക്കന്‍മാര്‍ പണിത മധുരൈ മീനാക്ഷി ക്ഷേത്രം രൂപകല്‍പനയുടെ ഭംഗികൊണ്ടും കൊത്തുപണികളിലെ അദ്ഭുതം കൊണ്ടും അനിര്‍വചനീയ സൌന്ദര്യം ദര്‍ശിക്കാവുന്ന ക്ഷേത്രങ്ങളിലൊന്നാണ്. ശാന്തമായ കടല്‍തീരത്ത് സ്ഥിതി ചെയ്യുന്ന രാമേശ്വരക്ഷേത്രം  ശിവന്‍റെ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നാണ്. എടുത്ത് പറയാവുന്ന നിരവധി ക്ഷേത്രങ്ങളാല്‍ സമ്പന്നമാണ് തമിഴ്നാട്. തഞ്ചാവൂരിന് ചുറ്റുമുള്ള നവഗ്രഹക്ഷേത്രങ്ങള്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ആലങ്കുടി ( വ്യാഴം), തിരുനെല്ലാര്‍ (ശനി), കഞ്ഞാനൂര്‍(ശുക്രന്‍), തിരുവെങ്കടു(ബുധന്‍), തിരുനാഗേശ്വരം (സര്‍പ്പഗ്രഹം), കീസപെരുമ്പള്ളം(സര്‍പ്പഗ്രഹം), സുരിയനാര്‍ കോവില്‍( സൂര്യ ദേവന്‍), തിങ്കളുര്‍ (ചന്ദ്രന്‍), വൈദീശ്വരന്‍ കോവില്‍ (ചൊവ്വ) എന്നിവയാണ് ഒമ്പത് നവഗ്രഹക്ഷേത്രങ്ങള്‍.

പഞ്ചഭൂത ക്ഷേത്രങ്ങള്‍

പഞ്ചഭൂതങ്ങളുടെയും സ്രോതസ്സും സാക്ഷാത്കാരവുമായി കരുതുന്ന ശിവന്‍റെ പ്രതിഷ്ഠയുള്ള അമ്പലഗണങ്ങളാണിത്. ഇവയില്‍ തിരുവണൈക്കാവല്‍, തിരുവണ്ണാമലൈ, കാഞ്ചീപുരം, ചിദംബരം എന്നിവ തമിഴ്നാട്ടിലും കളഹസ്തി ആന്ധ്രാപ്രദേശിലുമായാണ് സ്ഥിതി ചെയ്യുന്നത്.

സുബ്രഹ്മണ്യദേവന്‍ അഥവാ മുരുകന്‍റെ ആറ് യുദ്ധക്കളങ്ങള്‍

തമിഴ് ദൈവമായ മുരുകന്‍റെ  ശൌര്യത്തിനും സാമര്‍ഥ്യത്തിനും സമര്‍പ്പിച്ചിരിക്കുന്ന ആറ് അമ്പലങ്ങള്‍ ഇവിടെയുണ്ട്. പളനി, തിരുപറന്‍കുന്ദ്രം, തിരുച്ചെണ്ടൂര്‍, പളമുദിര്‍ചോലൈ, തിരുത്തണി, സ്വാമിമലൈ എന്നീ ക്ഷേത്രങ്ങള്‍ അമ്പലങ്ങള്‍ക്കിടയിലെ രത്നങ്ങളായാണ് കണക്കാക്കുന്നത്.

തമിഴ്നാട്ടിലെ നഗരങ്ങള്‍

ചെന്നൈ, കോയമ്പത്തൂര്‍, മധുരൈ, തൃച്ചി, സേലം, ഈറോഡ്, വെല്ലൂര്‍, തിരുപ്പൂര്‍,തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവയാണ് തമിഴ്നാട്ടിലെ പ്രധാനനഗരങ്ങള്‍.

തമിഴ്നാട് സ്ഥലങ്ങൾ

  • കൊടൈക്കനാല്‍ 36
  • ഏര്‍ക്കാട് 15
  • കോട്ടഗിരി 22
  • വാല്‍പ്പാറൈ 23
  • തേനി 27
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed