അരുണാചല്‍പ്രദേശിലെ തവാങ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായൊരു വെള്ളച്ചാട്ടമാണിത്. രാജ്യത്തിന്റെ ഈ ഭാഗത്തുള്ള മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്.
തവാങിനെയും ബോംദിലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലുള്ള ജാങ് പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. സെല ചുരത്തിന്റെ വടക്കന്‍ ചെരുവില്‍ നിന്നാണ് നര്നാങ് പുഴ ഉത്ഭവിക്കുന്നത്. ഒരു പ്രശസ്തമായ ബോളിവുഡ് സിനിമയുടെ പാട്ട് രംഗം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.