സെല ചുരത്തില്‍ നിന്നും തവാങിലേക്കുള്ള പാതയില്‍ 21 കിലോമീറ്റര്‍ ചെന്നാല്‍ ധീരയോദ്ധാവായ ജസ്വന്ത് സിങിന്റെ ഭവനം കാണാം. ചൈനീസ് പടയാളികള്ക്കെതിരെയുള്ള യുദ്ധത്തില്‍ ധീരമായി പോരാടിയ ആളാണ് ജസ്വന്ത് സിങ്. 1962 ല്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സിനോ-ഇന്ത്യന്‍ യുദ്ധത്തില്‍ തുടര്‍ച്ചയായി 72 മണിക്കൂര്‍ ചെനീസ് സൈന്യത്തിനെതിരെ അദ്ദേഹം യുദ്ധം ചെയ്തു. ധൈര്യവും ഇച്ഛാശക്തിയും കൊണ്ട് സ്വയം നശ്വരനായി തീര്‍ന്ന ധീരയോദ്ധാവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനായാണ് ജസ്വന്ത് ഘര്‍ നിലനിര്‍ത്തിയിരിക്കുന്നത്.