തവാങ് പട്ടണത്തില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരമെ ഈ തടാകത്തിലേക്കുള്ളു. തവാങിലെത്തുന്നവരെ പ്രധാനമായി ആകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. മനോഹരമായ പിക്‌നിക് സ്ഥലമാണിത്. ശൈത്യകാലത്ത് ഈ തടാകം തണുത്തുറഞ്ഞ് കിടക്കും. ചുറ്റുമുള്ള പ്രദേശമപ്പോള്‍ സ്‌കീയിങിന് അനുയോജ്യമാണ്.