തവാങ് പട്ടണത്തില്‍ നിന്നും 1 കിലോമീറ്റര്‍ അകലെ പച്ചപൈന് തോട്ടത്തിന് നടുവിലായാണ് റെഗ്യാലിങ് വിഹാരം സ്ഥിതി ചെയ്യുന്നത്. മുന്‍ റിഗ്യ റിന്‍പോച്ചെയാണ് ഈ വിഹാരം പണികഴിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ മരണ ശേഷം സെക്രട്ടറിയായ ചാങ്സെ വിഹാരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. റിഗ്യ റിന്‍പോച്ചെയുടെ പുനര്‍ജന്മമായ തെന്സിന് സെധാര് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനായി ദക്ഷിണേന്ത്യയിലുണ്ടെന്നാണ് വിശ്വസിക്കുന്നത്.