തേസ്പൂരില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് മഹാഭൈരവ് ക്ഷേത്രം. നഗരത്തിന്റെ വടക്കേ അതിരിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശിവനെ പ്രതിഷ്ഠിച്ചതാണ്. ഐതിഹ്യമനുസരിച്ച് അസുര രാജാവായ ബാണാസുരനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കല്ലില്‍ നിര്‍മ്മിച്ചിരുന്ന ഈ ക്ഷേത്രം 1897 ലെ ഭൂമികുലുക്കത്തില്‍ നശിച്ച് പോയി. ഇപ്പോഴുള്ള ക്ഷേത്രം കോണ്‍ക്രീറ്റില്‍ പുനര്‍ നിര്‍മ്മിച്ചതാണ്. നാഗാ ബാബ എന്ന പേരുകേട്ട ഒരു സന്യാസിയാണ് ഇത് നിര്‍മ്മിച്ചത്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം വലിയ വലുപ്പമുള്ളതാണ്.
കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഗണേശന്, ഹനുമാന് എന്നിവരുടെ പ്രതിമകള്‍ പ്രവേശന കവാടത്തിനുരുവശത്തുമായി സ്ഥാപിച്ചിരിക്കുന്നു. ഈ കവാടം വളരെ ആലങ്കാരികമായി കൊത്തുപണികളോടെ നിര്‍മ്മിച്ചതാണ്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന മഹാശിവരാത്രി ആഘോഷം മഹാഭൈരവ് ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്. ക്ഷേത്രപരിസരത്തെ വിശാലമായ സ്ഥലത്ത് സന്ദര്‍ശകര്‍ക്ക് ഇരിക്കാനും സമയം ചെലവഴിക്കാനും സൗകര്യമുണ്ട്.