മഞ്ഞണിഞ്ഞ പര്‍വ്വതങ്ങള്‍ പശ്ചാത്തലമാകുന്ന മനോഹരമായ ഒരു തടാകമാണ് ഗ്ലോ. ഇതിന് ചുറ്റുപാടും വൈവിധ്യമാര്‍ന്ന സസ്യ-ജീവജാലങ്ങള്‍ നിറഞ്ഞ കാടാണ്. സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലുള്ള ഇവിടേക്ക് ചോങ്ങ്ഖാം-വാക്രോ റോഡ് വഴി ട്വാം ഗ്രാമത്തിലെത്തി അവിടെ നിന്ന് കാല്‍നടയായി എത്തിച്ചേരാം. റോഡ് സൗകര്യമില്ലാത്ത ഇവിടേക്ക് എത്താന്‍ സാഹസികമായി യാത്ര ചെയ്യേണ്ടതുണ്ട്.