കണ്ണൂര്‍ - തലശ്ശേരി - മാഹി റൂട്ടിലെ മനോഹരമായ കടല്‍ത്തീരത്താണ് ഫിഷര്‍ഫോക് ടെംപിള്‍ സ്ഥിതിചെയ്യുന്നത്. അറബിക്കടലിന്റെ മാസ്മരിക കാഴ്ചകളാണ് ഫിഷര്‍ഫോക് ടെംപിളിനെ സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കുന്നത്. ഈ ക്ഷേത്രത്തിനെക്കുറിച്ച് നിരവധി കഥകള്‍ നിലവിലുണ്ട്. കടലിനോടുള്ള തങ്ങളുടെ ഭക്തിയും വിശ്വാസവും പ്രകടിപ്പിക്കുന്നതിനായി ഇവിടത്തെ മുക്കുവര്‍ പണിതീര്‍ത്തതാണ് ഈ ക്ഷേത്രം എന്നു കരുതുന്നു. തലശ്ശേരി സ്റ്റേഡിയത്തിനരികിലെ ഈ ക്ഷേത്രത്തിലേക്ക് ഓട്ടോറിക്ഷയിലോ നടന്നോ എളുപ്പത്തില്‍ എത്തിച്ചേരാവുന്നതാണ്.