Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » താനെ » ആകര്‍ഷണങ്ങള് » സുധാഗഡ് ഫോര്‍ട്ട്

സുധാഗഡ് ഫോര്‍ട്ട്, താനെ

41

ഭോരപ്ഗഡ് ഫോര്‍ട്ട്, ഭോറെയ്ഗഡ് ഫോര്‍ട്ട് എന്നിങ്ങനെയെല്ലാം സുധാഗഡ് കോട്ടയ്ക്ക് പേരുകളുണ്ട്. താനെയിലെ പ്രമുഖ ചരിത്രസ്മാരകങ്ങളില്‍ ഒന്നാണിത്. രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ഈ കോട്ട 1436 കാലത്ത് ബഹാമണി സുല്‍ത്താനേറ്റിന്റെ പക്കലായിരുന്നു. 1650ല്‍ മറാത്ത രാജാക്കന്മാര്‍ ഈ കോട്ട കീഴടക്കി ഇതിന് സുധാഗഡ് കോട്ട എന്ന് പേരിട്ടു. ശിവജിയുടെ ഭരണകാലത്ത് സുധാഗഡ് ഭരണകേന്ദ്രമാക്കാന്‍ തീരുമാനിച്ചു, എന്നാല്‍ പിന്നീട് ഈ തീരുമാനമുപേക്ഷിച്ച് അദ്ദേഹം റായ്ഗഡ് തിരഞ്ഞെടുക്കുകയായിരുന്നു. പേഷ്വ രാജാക്കന്മാരുടെ കാലത്ത് ഭോറിലെ പന്‍ത്സ്ചിവാസ് ഈ കോട്ട കയ്യാളിയിരുന്നു. പിന്നീട് 1950ല്‍ സ്റ്റേറ്റുകളുടെ കൂട്ടിച്ചേര്‍ക്കലോടെ ഈ കോട്ടയ്ക്ക് രക്ഷാധികാരികളില്ലാതെയായി. ബ്രിട്ടീഷ് ഭരണകാലത്തെയും അതിജീവിച്ച കോട്ട ഇപ്പോള്‍ ഇത് നശിച്ചുകൊണ്ടിരിക്കുകയാണ്. ഭോറയ്‌ദേവി ക്ഷേത്രം അടുത്തുതന്നെ സ്ഥിതിചെയ്യുന്നതുകൊണ്ടാണേ്രത ഇതിനെ ഭോറയ്ഗഡ് എന്ന് വിളിയ്ക്കുന്നത്. ഇപ്പോള്‍ ഈ കോട്ടയുടെപരിസരം മഹാരാഷ്ട്രയിലെ മികച്ച ട്രക്കിങ് കേന്ദ്രങ്ങളില്‍ ഒന്നാണ്. കോട്ടയ്ക്കുളില്‍ പഴയ ധാന്യപ്പുരയും ചില ശവക്കല്ലറകളുമെല്ലാം കാണാം. രണ്ട് മനോഹരമായ തടാകങ്ങളും ഒരു വീടും ഒരു ക്ഷേത്രവുമെല്ലാം ഈ ശേഷിപ്പുകള്‍ക്കിടയില്‍ കാണാന്‍ കഴിയും. കോട്ടയ്ക്ക് നാല് പ്രവേശനകടാവടങ്ങളാണുള്ളത്. ഇക്കൂട്ടത്തില്‍ മഹാ ദര്‍വാസയാണ് ഏറ്റവും വലുത്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri

Near by City