ബൃഹദേശ്വര ക്ഷേത്രത്തിന്റെ വടക്ക് കിഴക്കായി രണ്ട് കിലോമീറ്റര്‍ ദൂരത്തായാണ് വിജയനഗര കോട്ട സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ പകുതിയില്‍ പണികഴിപ്പിച്ച ഈ കോട്ടയുടെ നിര്‍മ്മാണം മാറാത്ത നായക് ഭരണകര്‍ത്താക്കളുടെ ഉത്തരവാദിത്തത്തിലാണ് നടന്നത്.
തഞ്ചാവൂര്‍ കൊട്ടാരം, സംഗീത മഹല്‍, തഞ്ചാവൂര്‍ ആര്‍ട്ട് ഗ്യാലറി, ശിവ ഗംഗ ഗാര്ഡന്, സരസ്വതി മഹല്‍ ലൈബ്രറി എന്നിവയെല്ലാം ഈ കോട്ടയ്ക്കകത്തായാണ് വരുന്നത്. ശത്രുക്കളില്‍ നിന്നും കൊട്ടാരത്തെ പരിരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പണികഴിപ്പിച്ചതാണ് കോട്ട.
കോട്ടയുടെ പല ഭാഗങ്ങളും നിലവില്‍ നശിച്ചു കഴിഞ്ഞു. കോട്ടയുടെ ഒരു ഭാഗം സന്ദര്‍ശകര്‍ക്കായി ഇപ്പോഴും തുറന്നു കൊടുക്കുന്നുണ്ട്. കല, വാസ്തുവിദ്യ, ചരിത്രം എന്നിവയില്‍ താല്പര്യം ഉള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് വിജയനഗര കോട്ട.