മേഘമലൈയില്‍ നിന്ന് ഉത്ഭവിക്കുന്ന ചിന്ന സുരുളി വെള്ളച്ചാട്ടം ക്ലൗഡ് ലാന്‍ഡ് ഫാള്‍സ് എന്നും അറിയപ്പെടുന്നു. കൊമ്പൈത്തോഴ് എന്ന ഗ്രാമത്തിനടുത്താണ് ഈ വെള്ളച്ചാട്ടാം. തേനിയില്‍ നിന്ന് ഇവിടേക്ക് 54 കിലോമീറ്റര്‍ ദൂരമുണ്ട്. മേഘങ്ങള്‍ കാവല്‍ നില്ക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആകര്‍ഷകമാണ്. വിനോദയാത്രകള്‍ക്ക് ഏറെ അനുയോജ്യമായ ഇവിടം ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര് കണ്ടിരിക്കേണ്ടുന്ന ഒരിടമാണ്.