മിസോറാം സംസ്ഥാനത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് വാന്താവങ്ങ്. ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളില്‍ പതിമൂന്നാം സ്ഥാനത്താണിത്. രണ്ട് തട്ടുള്ള ഈ വെള്ളച്ചാട്ടം 229 മീറ്റര്‍ ഉയരമുള്ളതാണ്. പ്രാദേശികമായി വാന്താവങ്ങ് ഖാത്തല എന്നാണ് ഇത് അറിയപ്പെടുന്നത്. തെന്സാവലിനോട് ചേര്‍ന്നുള്ള ഈ വെള്ളച്ചാട്ടം സെര്ഷിപ്പില് നിന്ന് 30 കിലോമീറ്ററും, ഐസ്വാളില് നിന്ന് 137 കിലോമീറ്ററും അകലെയായാണ് സ്ഥിതി ചെയ്യുന്നത്.
വന്വ നദിയിലുള്ള ഈ വെള്ളച്ചാട്ടം വളരെ മനോഹരമായ കാഴ്ചയാണ്. വാന്താവങ്ങ് എന്ന പേര് ഈ വെള്ളച്ചാട്ടത്തിന് ലഭിച്ചത് നീന്തല്‍ വിദഗ്ധനായ ഒരാളുടെ പേരില്‍ നിന്നാണെന്നാണ് വിശ്വാസം. മത്സ്യത്തേപ്പോലെ നീന്താന്‍ ഇദ്ദേഹത്തിനാവുമായിരുന്നത്രേ. ഇത്തരം സാഹസികമായ ചെയ്തികള്ക്കിടെ അയാള്‍ ഉയരത്തില്‍ നിന്ന് വീണു മരിച്ചു എന്ന് കരുതപ്പെടുന്നു.
ടൂറിസം വകുപ്പ് വെള്ളച്ചാട്ടം കാണാനായി ഇവിടെ ഒരു വ്യു പോയിന്റ് ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിനരികിലേക്ക് പോകുന്നത് വിലക്കിയിട്ടുണ്ട്. തെന്സാവലില് നിന്ന് ടാക്സിയില്‍ വെള്ളച്ചാട്ടത്തിലേക്കെത്താം.