ഹിന്ദു മത വിശ്വാസികളുടെ ഒരു പ്രധാന ആരാധനാകേന്ദ്രമാണ് തിങ്കളൂരിലെ കൈലാസനാഥര് ക്ഷേത്രം. ശിവനെ കൈലാസനാഥന്റെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്. ഈ ക്ഷേത്രത്തില്‍ തന്നെ ചന്ദ്രഭഗവാനും ഒരു ശ്രീകോവിലുണ്ട്. തമിഴില്‍ ചന്ദ്രന് തിങ്കള്‍ എന്നാണ് പറയുന്നത്. ഇതില്‍ നിന്നാണ് തിങ്കളൂരിന് ആ പേര് ലഭിച്ചത്.
തമിഴ് ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്രമാണിത്. അഞ്ച് ചക്രങ്ങളുള്ള ഒരു രാജഗോപുരവും ഇവിടെയുണ്ട്. പല തമിഴ് സാഹിത്യഗ്രന്ഥങ്ങളിലും ഈ ക്ഷേത്രത്തെ പരാമര്‍ശിക്കുന്നുണ്ട്. പ്രശസ്ത കവിയായിരുന്ന അപ്പാറും ഇതിനെപ്പറ്റി എഴുതിയിട്ടുണ്ട്. എന്നാല്‍ അപ്പാര് ഇവിടുത്തെ ആരാധനമൂര്‍ത്തിയെ പരാമര്‍ശിക്കുന്നില്ല. അതുകൊണ്ട് ഈ സ്ഥലത്തെ പാടല്‍ പെട്ര സ്ഥലം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല.
ഹിന്ദു തീര്‍ത്ഥാടകരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണിത്. ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടെയെത്തി ശിവനോടും, ചന്ദ്രദേവനോടും പ്രാര്‍ത്ഥിക്കുന്നു. ജാതകത്തിലെ ചന്ദ്രദോഷങ്ങള് നീക്കാനാണ് പ്രധാനമായും ഇവിടെ പ്രാര്‍ത്ഥന നടത്തുന്നത്.