ഗര്‍ ഭരക്ഷംബിഗൈ ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന അരുള്‍ മിഗു മുല്ലൈ വനനാഥര്‍ ക്ഷേത്രം, കാവേരി നദിയുടെ പോഷകനദിയായ വേട്ടാര് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന ഭാര്യാഭര്ത്താക്കന്മാര്ക്ക്, ഗര്ഭരക്ഷംബിഗൈ ദേവിയെ ആരാധിച്ചാല്‍ തങ്ങളുടെ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം.
പാര്‍വതി ദേവിയെ പ്രീതിപ്പെടുത്തിയാല്‍ , പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും ദേവിയുടെ സംരക്ഷണം ലഭിക്കുമെന്നുംവിശ്വസിക്കുന്നു. ശിവഭഗവാന് ആരധനാമൂര്ത്തിയായിട്ടുള്ള ഒരു ശ്രീകോവില്‍ ഇതിനടുത്തുതന്നെ സ്ഥിതി ചെയ്യുന്നു. മുല്ലൈ വനനാഥാര് തട്ട് (മുല്ല വനത്തിന്റെ ദേവന് ) എന്നും ഈ പ്രതിഷ്ഠ അറിയപ്പെടുന്നു.
ഭീമാകാരമായ ഈ ക്ഷേത്രം ഏകദേശം ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. ക്ഷേത്രത്തിന്റെ കവാടം അതിവിപുലമാണ്. ഭംഗിയേറിയ ഗോപുരമാണ് കവാടത്തിനു ഗാംഭീര്യം നല്‍കുന്നത്. ഒരു ഭണ്ഡാരവും അടുത്തായി പണികഴിപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ചുവരില്‍, മുനിവര്യന് നിര്ധുരന്റെയും അദ്ദേഹത്തിന്റെ ഭാര്യ വേദികയുടെയും കഥ ചാര്‍ത്തിയിട്ടുണ്ട്. മുനി ഉര് ധവപടയുടെ ശാപത്തില്‍ നിന്നും വേദികയ്ക്ക് പാര്‍വതി ദേവി സംരക്ഷണം നല്‍കുന്നതാണ് കഥയുടെ ഉള്ളടക്കം. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള ഭക്തര്‍ ഇവിടെയെത്തി പ്രാര്‍ത്ഥനകള്‍ നടത്തുന്നു. വാരാന്ത്യത്തില്‍ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത വിധത്തിലാണ്.