തിരുനാഗേശ്വരത്ത് നിന്നും അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ ഒപ്പിലിയയപ്പന് ക്ഷേത്രത്തിലേക്ക്. കുംഭകോണത്ത് നിന്നും ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഭൂമിദേവിയുടെ ജന്മസ്ഥലവും പെരുമാളിന്റെ എട്ട് ദിവ്യദേശങ്ങളില്‍ ഒന്നുമാണ് ഇവിടം എന്നാണ് വിശ്വാസം. 2000 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ വിഷ്ണുവിനെ ഒപ്പിലിയപ്പനായി ആരാധിക്കുന്നു.
വര്‍ഷം മുഴുവനും ഇവിടെ ഭക്തര്‍ സന്ദര്‍ശനത്തിന് എത്തുന്നു. രാമനവമിയാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം. രാമനവമിയുടെ അവസാന നാളിലെ കനകാഭിഷേകവും തിരുകല്യാണവും കാണാന്‍ നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു. ഭൂമിദേവിയും പെരുമാളുമാണ് ഇവിടത്തെ ആരാധനാമൂര്‍ത്തികള്‍.