Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുനാഗേശ്വരം » കാലാവസ്ഥ

തിരുനാഗേശ്വരം കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് തിരുനാഗേശ്വരം സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. വളരെ ചൂടില്ലാത്തതും അത്രയധികം തണുപ്പില്ലാത്തതുമായ കാലമായിരിക്കും ഈ ക്ഷേത്രങ്ങള്‍ ചുറ്റിനടന്നുകാണാന്‍ അനുയോജ്യം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലും ഇവിടെ ആളുകള്‍ എത്താറുണ്ട്. 

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടെ വേനല്‍ക്കാലം അനുവപ്പെടുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന പ്രദേശമാണിത്. താപനില 28 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും ഇക്കാലത്ത്. ഇക്കാലത്ത് തിരുനാഗേശ്വരം യാത്ര അഭികാമ്യമല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. കനത്ത മഴ ലഭിക്കുന്ന സ്ഥലമാണ് തിരുനാഗേശ്വരം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. 20 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഇക്കാലത്തെ താപനില. വളരെ മനോഹരമായ കാലാവസ്ഥയാണ് ഇവിടെ ഇക്കാലത്ത്.