കന്യാകുമാരി ജില്ലയിലെ ചെറുഗ്രാമമാണ് തീര്‍പരപ്പു. വെള്ളച്ചാട്ടത്തിന്റെ പേരിലാണ് ഈ സ്ഥലം ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. തിരുവട്ടാര്‍ പട്ടണത്തില്‍ നിന്നും 10 കിലോമീറ്റര്‍ യാത്രചെയ്താല്‍ വെള്ളച്ചാട്ടത്തിലെത്താം. വെള്ളച്ചാട്ടവും ചുറ്റുപാടും പ്രകൃതിസുന്ദരമായസ്ഥലമാണ്. കോതൈ നദിയില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. അമ്പതടി താഴ്ചയിലേയ്ക്ക് വീഴുന്ന വെള്ളച്ചാട്ടം കാണേണ്ടകാഴ്ചതന്നെയാണ്. വര്‍ഷത്തില്‍ കടുത്ത വേനല്‍ ഒഴിച്ചുള്ളകാലത്തെല്ലാം വെള്ളച്ചാട്ടം കാണാന്‍ സുന്ദരമാണ്. ഇതിനടുത്തായി ടൂറിസം വകുപ്പ് തയ്യാറാക്കിയ കുട്ടികളുടെ നീന്തല്‍ക്കുളവും ഡ്രസ്സിങ് റൂമുമെല്ലാമുണ്ട്.
വെള്ളച്ചാട്ടത്തിനടുത്തായി ശിവന്റെ പ്രതിഷ്ഠയുള്ള മഹാദേവര്‍ കോവിലുമുണ്ട്. കോട്ടപോലുള്ള നിര്‍മ്മാണരീതിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്.