വിശ്വാസികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രങ്ങളൂടെ പട്ടികയില്‍പ്പെടുന്ന ഒരു ക്ഷേത്രമാണ് ഇത് . തിരുവേങ്കാട് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒമ്പത് നവഗ്രഹ ക്ഷേത്രങ്ങളില്‍ നാലാമത്തേതാണ്. ബുധദേവന് വേണ്ടി പ്രത്യേക ശ്രീകോവില്‍ ഇവിടെയുണ്ട്. ഇവിടെയെത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് ധനവും അറിവും ലഭിക്കുമെന്നാണ് വിശ്വാസമെന്നതിനാല്‍ നിരവധി ഭക്തര്‍ ഇവിടെയത്തൊറുണ്ട്. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. സ്വേതരാണേശ്വര് എന്നാണ് ശിവപ്രതിഷ്ഠ അറിയപ്പെടുന്നത്. പാര്‍വതി ദേവി ബ്രഹ്മ വിദ്യാനായകി എന്ന പേരിലാണ് ആരാധിക്കപ്പെടുന്നത്. സ്വേതാരണം,ഈശ്വരന് എന്നീ വാക്കുകള്‍ കൂടിചേര്‍ന്നാണ് ഈ പേര് ഉണ്ടായത്. സംസ്കൃതത്തില്‍ ആരണ്യം എന്ന വാക്കിന് വനം എന്നും സ്വേതത്തിന് വെള്ള എന്നുമാണ് അര്‍ഥം. ദേവന് എന്ന് അര്‍ഥം വരുന്ന ഈശ്വര്‍ എന്ന വാക്കുകൂടി ചേര്‍ന്നതോടെ ഇവിടം സ്വേതാരണ്യേശ്വര് ആയി എന്നാണ് വിശ്വാസം.
ഇവിടെ ദൈവത്തിന്‍െറ ചിത്രത്തിന് തത്പുരുഷം, വാമദേവം, ഈസനം, സാദ്യോജിതം,അഗോരം എന്നിങ്ങനെ അഞ്ച് മുഖഭാവങ്ങളാണ് ഉള്ളത്. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ തന്നെ നന്ദിയുടെ കിടക്കുന്ന രൂപത്തിലുള്ള വിഗ്രഹം ഉണ്ട്. ക്ഷേത്രത്തിന്‍െറ പ്രധാന ആകര്‍ഷണവും ഇതാണ്. ദേവീ വിഗ്രഹത്തിന്‍െറ വാതില്ക്കല് കിടക്കുന്ന രൂപത്തിലുള്ള ഈ വിഗ്രഹത്തിന്‍െറ പുറത്ത് ഒമ്പത് മുറിവുകള്‍ പോലെയുണ്ട്. നന്ദിയുടെ മുഖം ശിവ വിഗ്രഹത്തിന് നേരെയും ചെവി പാര്‍വതീ ദേവിക്ക് നേരെയും തിരിച്ച്
കിടക്കും വിധം മനോഹരമാണ് വിഗ്രഹത്തിന്‍െറ കിടപ്പ്. ശിവന്‍െറയും പാര്‍വതിയുടെയും നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നന്ദി കിടക്കുകയാണെന്നാണ് വിശ്വാസം. പുണ്യതീര്‍ഥം ഉള്‍ക്കൊള്ളുന്ന മൂന്ന് ടാങ്കുകളും ഇവിടെയുണ്ട്. സൂര്യ തീര്‍ഥം, അഗ്നി തീര്‍ഥം, ചന്ദ്ര തീര്‍ഥം എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്. താണ്ഡവ നൃത്തത്തിനിടെ ശിവന്‍െറ കണ്ണില്‍ നിന്ന് വീണ മൂന്ന് തുള്ളികളാണ് ഈ പുണ്യ തീര്ഥങ്ങളെന്നതാണ് വിശ്വാസം.
ചോളരാജാക്കന്മാരുടെയും വിജയ നഗര രാജാക്കന്മാരുടെയും കാലത്തെ ചിത്രപ്പണികള്‍ ഉള്ളതാണ് ക്ഷേത്രത്തിന്‍െറ ചുമരുകള്‍. ശിവ ഭക്തരെ കൂടാതെ ബുധദേവനെ ആരാധിക്കുന്നവരുമാണ് ഇവിടെയത്തൊറ്. ജനന സമയത്തെ ഗ്രഹനിലയില്‍ പിഴവുകള്‍ ഉള്ളവര്‍ ഇവിടെയത്തി പ്രാര്‍ഥിച്ചാല്‍ ഐശര്യം കൈവരുമെന്നതാണ് വിശ്വാസം.