തിരുനെല്‍വേലി-തൂത്തുക്കുടി റോഡില്‍ 35 കിലോമീറ്റര്‍ അകലെയാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. മലയോരമേഖലയില്‍ 64 ഏക്കറോളം സ്ഥലത്താണ് സാങ്ച്വറി വ്യാപിച്ചുകിടക്കുന്നത്. മാനുകളെ സംരക്ഷിക്കാനായി വനംവകുപ്പ് ഇതിന് ചുറ്റും മുള്‍വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. മേഞ്ഞു നടക്കുന്ന മാന്കൂട്ടങ്ങള് തന്നെയാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച.