ജില്ലാ ആസ്ഥാനത്തിന് ശേഷം തൗബാലിലെ ഏറ്റവും വലിയ നഗരമായ കാക്ചിങ് പ്രധാനപ്പെട്ട വ്യാപാര കേന്ദ്രം കൂടിയാണ്. മ്യാന്മാര് അതിര്‍ത്തിയില്‍ നിന്നും 70 കിലോമീറ്ററും ഇംഫാലില്‍ നിന്നും 44 കിലോമീറ്ററും ദൂരത്ത് സ്ഥിതി ചെയ്യുന്ന കാക്ചിങ് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. തൗബാല്‍ ജില്ലയിലെ രണ്ട് ഉപവിഭാഗങ്ങളില്‍ ഒന്നാണ് കാക്ചിങ് ,മറ്റൊന്ന് വെയ്ക്ഹോങ്ങാണ്.വിവിധയിനം, പച്ചക്കറികള്‍, മത്സ്യങ്ങള്‍, അറി എന്നിവ വളരുന്ന കാക്ചിങ് അങ്ങനെയാണ് പ്രധാന വ്യാപാര കേന്ദ്രമായി മാറിയത്. സംസ്ഥാന പാതകള്‍ വഴി മറ്റ് ഭാഗങ്ങളുമായി ഇവിടെ ബന്ധപ്പെട്ടു കിടക്കുന്നു. കാക്ചിങ്ങില്‍ നിന്നും എത്താവുന്ന അകലത്തിലാണ് ദേശീയപാതകള്‍.
തൗബാല്‍ ജില്ലയിലെ പ്രധാന കാര്‍ഷിക കേന്ദ്രം എന്നതിന് പുറമെ ശ്രീ കൃഷ്ണചന്ദ്ര മന്ദിര്‍, വിശ്വനാഥ മന്ദിര്‍, നരസിംഹ മന്ദിര്‍ തുടങ്ങിയ ക്ഷേത്രങ്ങളാലും ഇവിടം പ്രശസ്തമാണ്. രണ്ടാലോകമഹായുദ്ധകാലത്ത് നൂറ് ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന പാല്ലറ്റ് വ്യോമപരിധി കാക്ചിങ്ങില്‍ ഉണ്ടായിരുന്നു.