തൃശ്ശൂരിന്റെ ശില്പി എന്നറിയപ്പെടുന്ന രാമ വര്‍മ്മ അപ്പന് തമ്പുരാന്റെ സ്മാരകമാണ് അപ്പന് തമ്പുരാന് സ്മാരകം. അപ്പന് തമ്പുരാന് എന്നാണ് രാമ വര്‍മ്മ അപ്പന് തമ്പുരാന് പരക്കെ വിളിക്കപ്പെട്ടിരുന്നത്. 1976 ല്‍ സാഹിത്യ അക്കാദമിയാണ് അയ്യന്തോളില്‍ അപ്പന് തമ്പുരാന് സ്മാരകം ആരംഭിച്ചത്. തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനോട് ചേര്‍ന്നാണ് അപ്പന് തമ്പുരാന് സ്മാരകം സ്ഥ്ിതിചെയ്യുന്നത്.
അപ്പന് തമ്പുരാന് താമസിച്ചിരുന്ന കുമാര മന്ദിരമാണ് പിന്നീട് പേരുമാറ്റി അപ്പന് തമ്പുരാന് സ്മാരകമാക്കി മാറ്റിയിരിക്കുന്നത്. സാഹിത്യ അക്കാദമിയുടെ ആനുകാലിക ലൈബ്രറി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സാഹിത്യകാരന്മാര്ക്ക് താമസിച്ച് രചനകള്‍ നടത്താനുള്ള കൈരളിഗ്രാമമാണ് അപ്പന് തമ്പുരാന് സ്മാരകത്തിലെ ഒരു പ്രധാന സവിശേഷത. തൃശ്ശൂരിലെ കാഴ്ചകളില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് അപ്പന് തമ്പുരാന് സ്മാരകം.