തൃശ്ശൂര്‍ ചെമ്പൂക്കാവിലാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. 1975 ലാണ് ആര്‍ക്കിയോളജികല്‍ മ്യൂസിയം ഇവിടെ സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ലെങ്കിലും 1938 ല്‍ത്തന്നെ ഇവിടെ പുരാവസ്തുമ്യൂസിയം ഉണ്ടായിരുന്നതായി കരുതുന്നു. ഏഴാം നൂറ്റാണ്ട് മുതലുള്ള ശിലാന്യാസങ്ങളും ചരിത്രരേഖകളും മറ്റും സൂക്ഷിച്ചിരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ചരിത്രകുതുകികള്‍ക്ക് ആകര്‍ഷകമായ കാഴ്ചയായിരിക്കും എന്നതില്‍ സംശയം വേണ്ട.
തൃശ്ശൂര്‍, വയനാട്, പാലക്കാട് മുതലായ ജില്ലകളില്‍ നിന്നും കണ്ടെടുത്ത ചരിത്രവസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ആര്‍ക്കിയോളജിക്കല്‍ മ്യൂസിയങ്ങളിലൊന്നായി ഇതിനെ കരുതുന്നു. ചെമ്പൂക്കാവില്ത്തന്നെയുള്ള കാഴ്ചബംഗ്ലാവാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിന് സമീപത്തെ മറ്റൊരു ആകര്‍ഷകമായ കാഴ്ച.