അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ സഹോദരിയെന്ന് ചാര്‍പ്പ വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കാം. ചാലക്കുടി പുഴയുടെ പോഷകനദി ചാലക്കുടി പുഴയുമായി ചേരുന്നതിന് തൊട്ട് മുമ്പാണ് ഈ വെള്ളച്ചാട്ടം. 80 അടിയാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം. ഈ വെള്ളച്ചാട്ടം മനോഹരമായ ഒരു കാഴ്ച തന്നെയാണ്. ചാലക്കുടി പട്ടണത്തെ തമിഴ്നാടുമായി ബന്ധിപ്പിച്ച ഹൈവേയില്‍ അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന വഴിയിലാണ് ചാര്‍പ്പ വെള്ളച്ചാട്ടത്തിന്റെയും സ്ഥാനം. തൃശ്ശൂരില്‍ നിന്ന് ഇവിടേയ്ക്ക് 60 കിലോമീറ്റര്‍ ദൂരമുണ്ട്.
അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും ചാര്‍പ്പ വെള്ളച്ചാട്ടം കാണാതിരിക്കരുത്. വെള്ളച്ചാട്ടത്തിന് സമീപം ഒരു തടാകമുണ്ട്. വച്ചുമരം എന്നറിയപ്പെടുന്ന ഈ താടകം ഇവിടുത്തെ പച്ചപ്പും പ്രകൃതി സൗന്ദര്യവുമെല്ലാം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവയ്ക്കും. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഈ സമയത്ത് വെള്ളച്ചാട്ടം, അതിന്റെ സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയിലെത്തും.